കൊച്ചി: വീടുകളുടേയും കെട്ടിടങ്ങളുടേയും മുകളില്‍ ട്രസ് വര്‍ക്ക് ചെയ്തതിന് കെട്ടിടനികുതി ബാധകമാകില്ല. കെട്ടിടത്തിന് മുകളില്‍ ട്രസ് വര്‍ക്ക് ചെയ്‌തെന്ന പേരില്‍ നികുതി അടയക്കേണ്ടെന്ന് ഹൈക്കോടതി.
പൂര്‍ണമായും അടച്ച് കെട്ടാത്തതും എന്നാല്‍ വെയില്‍ കൊള്ളാതെ മേല്‍ക്കൂര മാത്രം ഇട്ടതുമായ കെട്ടിടങ്ങള്‍ക്ക് ഉള്‍പ്പടെ നികുതി ചുമത്താനാവില്ലെന്നാണ് കോടതിയുടെ നിരീക്ഷണം.
വാണിജ്യസ്ഥാപനത്തിന് മുകളില്‍ ട്രസ് വര്‍ക്ക്/ മേല്‍ക്കൂര ഇട്ടതിന് പിന്നാലെ 2,80,800 രൂപ അധിക നികുതി ചുമത്തിയതിന് പിന്നാലെ ചേര്‍ത്തല സ്വദേശികളായ സേവ്യര്‍ ജെ പൊന്നേഴത്ത്, ജോസ് ജെ പൊന്നേഴത്ത് എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. മുഴുവനായി കെട്ടി അടയ്ക്കാത്ത കെട്ടിടത്തിന്റെ മേല്‍ക്കൂര വാണിജ്യത്തിനോ താമസത്തിനോ ഉപയോഗിക്കാത്ത പക്ഷം നികുതി അടയക്കേണ്ടെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്.
അതേസമയം, ട്രസ് വര്‍ക്ക് ചെയ്യാത്ത സ്ഥലം ഉള്‍പ്പടെ 1328 ചതുരശ്രമീറ്ററാണെന്നും ഇവിടെ സര്‍ക്കാര്‍ മാനദണ്ഡ പ്രകാരം സോളാര്‍ പ്ലാന്റും മഴവെള്ള സംഭരണിയും സ്ഥാപിച്ചതിനാല്‍ നികുതി 50 ശതമാനം ഇളവ് വേണമെന്ന ഹര്‍ജികാരുടെ ആവശ്യം തള്ളി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
