ദോഹ: ദോഹയിലേക്ക് പോകുന്ന ജി റിംഗ് റോഡില്‍ താല്‍ക്കാലികമായി റോഡ് അടച്ചിടുമെന്ന് പൊതുമരാമത്ത് അതോറിറ്റി, അഷ്ഗാല്‍ പ്രഖ്യാപിച്ചു. റാസ് ബു ഫൊണ്ടാസ് ഇന്റര്‍ചേഞ്ചിനും ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഇന്റര്‍ചേഞ്ചിനും ഇടയിലാണ് ഗതാഗത തടസ്സം ഉണ്ടാകുക.
തുടര്‍ച്ചയായി മൂന്ന് ദിവസം രാത്രികളില്‍ റോഡ് അടച്ചിടും. അതേസമയം സര്‍വീസ് റോഡ് തുറന്നിരിക്കും. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി ഏകോപിപ്പിച്ച് അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനായാണ് റോഡ് അടച്ചിടുന്നത്.
റോഡ് അടച്ചിടുന്ന സമയം:
- ഏപ്രില്‍ 25, വെള്ളിയാഴ്ച പുലര്‍ച്ചെ 2 മുതല്‍ രാവിലെ 10 വരെ
- ഏപ്രില്‍ 26, ശനിയാഴ്ച പുലര്‍ച്ചെ 2 മുതല്‍ രാവിലെ 8 വരെ
- ഏപ്രില്‍ 27, ഞായറാഴ്ച അര്‍ദ്ധരാത്രി 12 മുതല്‍ പുലര്‍ച്ചെ 5 വരെ
അടച്ചിടല്‍ സമയത്ത്, ദോഹയിലേക്ക് പോകുന്നവര്‍ അവരുടെ ലക്ഷ്യസ്ഥാനങ്ങളില്‍ എത്താന്‍ മാപ്പില്‍ കാണിച്ചിരിക്കുന്നതുപോലെ സമാന്തര സര്‍വീസ് റോഡ് ഉപയോഗിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
