തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ആറാട്ട് ഘോഷയാത്രയുടെ ഭാഗമായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ റൺവേ ഏപ്രിൽ 11ന് അടച്ചിടും.
വൈകിട്ട് 4.45 മുതൽ രാത്രി ഒമ്പത് മണിവരെയാണ് അടച്ചിടുക. ഈ സമയത്തുള്ള ആഭ്യന്തര, രാജ്യാന്തര വിമാന സർവീസുകൾ പുനഃക്രമീകരിച്ചിട്ടുണ്ട്. പുതുക്കിയ സമയക്രമം അതത് എയർലൈനുകളിൽ നിന്ന് ലഭ്യമാണെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.
ഏപ്രിൽ 11ന് ശ്രീപത്മനാഭനും ഭക്തർക്കും യാത്രക്കായി റൺവേ തുറന്നുകൊടുക്കും. ക്ഷേത്രത്തിലെ പടിഞ്ഞാറെ നടയിൽ നിന്ന് വൈകിട്ട് പുറപ്പെടുന്ന എഴുന്നള്ളത്ത് സൂര്യാസ്‌തമയന സമയത്ത് ശംഖുമുഖത്തെത്തും. ശംഖുമുഖം കടലിലാണ് ആറാട്ട് നടക്കുന്നത്.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
