ദോഹ: ഖത്തറിൽ ഇക്കഴിഞ്ഞ മാർച്ചിൽ മാത്രം 10 ഭക്ഷ്യ സ്ഥാപനങ്ങൾ മുനിസിപ്പാലിറ്റി മന്ത്രാലയം അടച്ചുപൂട്ടി. 2014 ലെ നാലാം നമ്പർ നിയമം ഭേദഗതി ചെയ്ത 1990 ലെ എട്ടാം നമ്പർ മനുഷ്യ ഭക്ഷ്യ നിയന്ത്രണ നിയമം ലംഘിച്ചതിനാണ് സ്ഥാപനങ്ങൾ അടപ്പിച്ചത്. രാജ്യത്ത് ഭക്ഷ്യ സുരക്ഷയും ആരോഗ്യവും ഉറപ്പാക്കുന്നതിനും സമൂഹത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനായി ആരോഗ്യ, നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കുന്നതിനുമുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് നടപടിയെന്ന് മന്ത്രാലയം വ്യക്തമാക്കി.
മാർച്ച് 2 നും 18 നും ഇടയിൽ നടന്ന പരിശോധനയിൽ സ്ഥാപനങ്ങൾ 3 മുതൽ 10 ദിവസം വരെ പൂർണമായും ഭാഗീകമായും അടച്ചിട്ടു. അൽ ഷഹാനിയ മുനിസിപ്പാലിറ്റി പരിധിയിൽ ഒരു റെസ്റ്റോറന്റ് ഉൾപ്പെടെ അഞ്ച് സ്ഥാപനങ്ങൾ അടച്ചുപൂട്ടി. അൽ റയ്യാൻ, അൽ വക്ര, അൽ ഖോർ, അൽ ദഖീറ, നോർത്തേൺ എന്നീ മുനിസിപ്പാലിറ്റികളുടെ പരിധിയിലാണ് മറ്റ് സ്ഥാപനങ്ങൾ അടപ്പിച്ചത്.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
