കുവൈത്ത് സിറ്റി: കുവൈത്തിലെ യാ ഹല നറുക്കെടുപ്പ് തട്ടിപ്പ് കേസില്‍ വാണിജ്യ മന്ത്രാലയ ജീവനക്കാരനെയും ഈജിപ്ഷ്യന്‍ സ്ത്രീയെയും ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. യാ ഹാല ഫെബ്രുവരി കൂപ്പണ്‍ നറുക്കെടുപ്പുമായി ബന്ധപ്പെട്ട സംശയിക്കപ്പെടുന്ന കേസ് മന്ത്രാലയം പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
അതേസമയം കേസുമായി ബന്ധമുള്ള ഒരു ഈജിപ്ഷ്യന്‍ സ്ത്രീയെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി രാജ്യം വിടുന്നതിന് തൊട്ടുമുമ്പാണ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് അറസ്റ്റ് ചെയ്തത്. പ്രവാസിയുടെ പേര് എല്ലാ അതിര്‍ത്തി പോയിന്റുകളിലേക്കും ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചിരുന്നു. തുടര്‍ന്ന് അവര്‍ രാജ്യം വിടാന്‍ ശ്രമിക്കുന്നതിനിടെ വിമാനത്താവളത്തില്‍ വെച്ച് പിടിയിലാകുകയായിരുന്നു.
മുന്‍ വാണിജ്യ നറുക്കെടുപ്പുകളില്‍ കൃത്രിമം കാണിച്ച് നാല് കാറുകള്‍ നേടിയെന്ന സംശയത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി അവരെ അധികൃതര്‍ക്ക് റഫര്‍ ചെയ്തു. കൂടാതെ, ഇതില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ഒരു വാണിജ്യ മന്ത്രാലയ ജീവനക്കാരനെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം പിടികൂടി പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
