ദോഹ: ഖത്തര്‍ ഗതാഗത മന്ത്രാലയം (MOT) ‘ദര്‍ബ്’ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. എപ്പോള്‍ വേണമെങ്കിലും എവിടെയും ഡിജിറ്റല്‍ സേവനങ്ങളിലേക്കുള്ള ആക്സസ് വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് മൊബൈല്‍ ആപ്പ് പുറത്തിറക്കിയത്. സ്മാര്‍ട്ട്ഫോണുകള്‍ക്കും സ്മാര്‍ട്ട് ഉപകരണങ്ങളിലും ‘ദര്‍ബ്’ (Darb) എന്ന ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കും.
നിലവില്‍, ‘Darb’ ആപ്പ് സമുദ്ര ഗതാഗത കാര്യങ്ങളുമായി ബന്ധപ്പെട്ട പുതിയ ഡിജിറ്റല്‍ സേവനങ്ങളുടെ ഒരു പാക്കേജ് നല്‍കുന്നുണ്ട്. ആപ്പ് ഉപയോഗിച്ച്, ഗുണഭോക്താക്കള്‍ക്ക് ഒരു പുതിയ ജെറ്റ് സ്‌കീ അല്ലെങ്കില്‍ മറ്റ് ചെറിയ ക്രാഫ്റ്റ് രജിസ്റ്റര്‍ ചെയ്യാനും, ഒരു ചെറിയ ക്രാഫ്റ്റ് രജിസ്‌ട്രേഷന്‍ ലൈസന്‍സ് പുതുക്കാനും, ഒരു ചെറിയ ക്രാഫ്റ്റ് സ്‌പെസിഫിക്കേഷനുകള്‍ പരിഷ്‌കരിക്കാനും, നഷ്ടപ്പെട്ടതോ കേടായതോ ആയ ലൈസന്‍സിന് പകരം മറ്റൊന്ന് നല്‍കാനും ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കാനും മോര്‍ട്ട്‌ഗേജ് സേവനത്തിന് അപേക്ഷിക്കാനും മോര്‍ട്ട്‌ഗേജ് റിലീസ് സേവനത്തിന് അപേക്ഷിക്കാനും ക്രാഫ്റ്റ് ഉടമസ്ഥാവകാശം പരിഷ്‌കരിക്കാനും മൊബൈല്‍ ആപ്പിലൂടെ കഴിയും.
‘Contact Us’ പേജ്, ഹെല്‍പ്പ്ലൈന്‍ 16016, അല്ലെങ്കില്‍ infomot.gov.qa എന്ന ഇമെയില്‍ വിലാസം വഴി ഗതാഗത മന്ത്രാലയവുമായി നേരിട്ട് ബന്ധപ്പെടാനും ഉപയോക്താക്കള്‍ക്ക് കഴിയും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
