കുവൈത്ത് സിറ്റി: കുവൈത്തില്‍ ജീവപര്യന്തം തടവു ശിക്ഷ 20 വര്‍ഷമായി കുറയ്ക്കാന്‍ ഉത്തരവ്. 20 വര്‍ഷത്തെ ശിക്ഷാ കാലാവധി തീരുന്നതിന് മൂന്ന് മാസം മുമ്പ് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട തടവുകാരുടെ കേസുകള്‍ അവലോകനം ചെയ്യാന്‍ സമിതിയെ നിയോഗിക്കും.
അമീര്‍ ശൈഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിന്റെ നിര്‍ദ്ദേശപ്രകാരം ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് യൂസഫ് സൗദ് അല്‍ സബാഹാണ് ജീവപര്യന്തം ശിക്ഷ 20 വര്‍ഷമായി കുറയ്ക്കാന്‍ ഉത്തരവിട്ടത്. തടവുകാരുടെ പട്ടികയും വിലയിരുത്തലും വേഗത്തിലാക്കാന്‍ തിരുത്തല്‍ സ്ഥാപനങ്ങളുടെയും ശിക്ഷാ നിര്‍വ്വഹണ അതോറിറ്റികളുടെയും നേതാക്കളോട് ഷെയ്ഖ് ഫഹദ് അല്‍ യൂസഫ് അഭ്യര്‍ത്ഥിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
