ദുബായ്: തിരുവനന്തപുരം- ബഹ്റൈൻ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ദമാമിൽ ഇറക്കി. നാളെ രാവിലെയാണ് ഇനി വിമാനം പുറപ്പെടുക. ഉച്ചയോടെ വിമാനം ബഹ്റൈനിലെത്തേണ്ടതായിരുന്നു. എന്നാൽ കാലാവസ്ഥ മോശമായതിനാൽ ദമാമിൽ ഇറക്കുകയായിരുന്നു.
ഇന്ന് നാലുമണിയോടെയാണ് ഇവിടെയെത്തിയത്. എന്നാൽ യാത്രക്കാർക്ക് ഭക്ഷണമുൾപ്പെടെ സൗകര്യങ്ങൾ നൽകാത്തതിനാൽ ചെറിയ പ്രതിഷേധങ്ങൾ ഉണ്ടായി. അതേസമയം, നാളെ രാവിലെ വിമാനം പുറപ്പെടുമെന്നാണ് അധികൃതർ അറിയിക്കുന്നത്. അപ്പോഴേക്കും യാത്രക്കാർ വിമാനത്തിൽ കയറി 24 മണിക്കൂർ കഴിയും. അതുകൊണ്ട് താമസ സൗകര്യം നൽകണമെന്നാണ് യാത്രക്കാരുടെ ആവശ്യം. ഇതുവരെ അധികൃതർ അനുവദിച്ചിട്ടില്ലെന്നാണ് വിവരം.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
