ഡല്‍ഹി: ഡല്‍ഹിയില്‍ മാര്‍ച്ച് 31 ന് ശേഷം 15 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കില്ല. മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഡല്‍ഹി സര്‍ക്കാരിന്റേതാണ് തീരുമാനം. രാജ്യ തലസ്ഥാനത്തെ വായു മലിനീകരണം തടയുന്നതിനുള്ള നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഉദ്യോഗസ്ഥരുമായി നടത്തിയ മാരത്തണ്‍ യോഗങ്ങള്‍ക്ക് ശേഷമാണ് ഡല്‍ഹി പരിസ്ഥിതി മന്ത്രി മഞ്ജീന്ദര്‍ സിംഗ് സിര്‍സ ഇക്കാര്യം അറിയിച്ചത്.
2025 മാര്‍ച്ച് 31 ന് ശേഷം 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കുന്നത് നിര്‍ത്താന്‍ തീരുമാനിച്ചുവെന്നും മന്ത്രി അറിയിച്ചു. പഴക്കമേറിയ വാഹനങ്ങള്‍ തിരിച്ചറിയാന്‍ സംഘത്തെ നിയോഗിക്കുമെന്നും മന്ത്രി അറിയിച്ചു. ഡല്‍ഹി വിമാനത്താവളം ഉള്‍പ്പെടെയുള്ള ഹൈറെയിസുകള്‍, ഹോട്ടലുകള്‍, വാണിജ്യ സമുച്ചയങ്ങള്‍ എന്നിവയില്‍ സ്‌മോഗ് ഗണ്ണുകള്‍ സ്ഥാപിക്കുന്നത് നിര്‍ബന്ധമാക്കുമെന്നും അധികൃതര്‍ അറിയിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
