ബിസിനസ് തുടങ്ങാന്‍ ഈസി; ഖത്തറില്‍ ലൈസന്‍സ് അപേക്ഷാ ഫീസ് 90% കുറച്ചു

qsa 1

ദോഹ: ഖത്തര്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ (ക്യുഎഫ്സി) ലൈസന്‍സിനുള്ള അപേക്ഷാ ഫീസ് 5,000 ഡോളറില്‍ നിന്ന് 500 ഡോളറായി കുറച്ചു. മാര്‍ക്കറ്റ് എന്‍ട്രി ലളിതവും താങ്ങാനാവുന്നതുമാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് നടപടി. രാജ്യത്തെ സ്റ്റാര്‍ട്ടപ്പുകള്‍, എസ്എംഇകള്‍, അന്താരാഷ്ട്ര കമ്പനികള്‍ എന്നിവര്‍ക്ക് വലിയ ഉത്തേജനമാണ് ഈ തീരുമാനം.

സിംഗിള്‍ ഫാമിലി ഓഫീസുകളുടെ പ്രവര്‍ത്തനങ്ങള്‍ ഒഴികെ, ക്യുഎഫ്സിയില്‍ നിയന്ത്രിതമല്ലാത്ത പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ലൈസന്‍സ് തേടുന്ന എല്ലാ അപേക്ഷകര്‍ക്കും ഫീസിലെ 90% ഇളവ് ബാധകമാണ്. എല്ലാ വലുപ്പത്തിലുമുള്ള ബിസിനസുകള്‍ക്കും അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള ക്യുഎഫ്സിയുടെ ശ്രമങ്ങളുടെ ഭാഗമാണ് ആപ്ലിക്കേഷന്‍ ഫീസ് കുറയ്ക്കാനുള്ള തീരുമാനം.

ഖത്തറിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കും എസ്എംഇകള്‍ക്കും ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കും രാജ്യത്തെ ചലനാത്മക വിപണിയിലേക്ക് വ്യാപിപ്പിക്കാന്‍ ആഗ്രഹിക്കുന്ന ആഗോള കമ്പനികള്‍ക്കും വിപണി പ്രവേശനം എളുപ്പമാക്കുന്നതാണ് തീരുമാനം.

കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

 

You May Also Like

  • ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം സാഹിത്യ സദസ്സും പുസ്തക ചർച്ചയും

  • ഖത്തറിൽ ഉള്ളവർക്ക് ഇനി ഉറക്കം സുഖമാവും…

  • ഹജ്ജ് രജിസ്ട്രേഷൻ നാളെ മുതൽ

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading