ദോഹ: ഖത്തറില്‍ വാണിജ്യ-വ്യവസായ മന്ത്രാലയം ആയിരത്തിലധികം ഉല്‍പ്പന്നങ്ങള്‍ക്ക് വിലകുറച്ചു. റമദാന്‍ മാസത്തോടനുബന്ധിച്ച് മന്ത്രാലയത്തിന്റെ ഡിസ്‌കൗണ്ട് ഗുഡ്‌സ് ഇനിഷ്യേറ്റീവിന്റെ ഭാഗമായാണ് നടപടി. രാജ്യത്തെ ജനങ്ങളുടെ ജീവിതച്ചെലവ് ലഘൂകരിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമായാണിത്.
കിഴിവുള്ള സാധനങ്ങളുടെ ലഭ്യത മുന്‍കൂറായി ഉറപ്പാക്കുന്നതിനാണ് ഈ സംരംഭം ആരംഭിക്കുന്നത്. റമദാന്‍ മാസത്തിന് മുമ്പായി ഉപഭോക്താക്കള്‍ക്ക് ഷോപ്പിംഗ് നടത്താനും ഓഫറുകളില്‍ പ്രയോജനം നേടാനും ധാരാളം സമയം ലഭിക്കും. റീട്ടെയില്‍ ഔട്ടലെറ്റുകളില്‍ വിലക്കുറവ് ലഭ്യമാക്കുന്നുണ്ടോ എന്ന് മന്ത്രാലയം നിരീക്ഷിക്കും. വിലക്കുറവ് അനുവദിച്ചിട്ടുള്ള സാധനങ്ങള്‍ക്ക് സമീപമായി മന്ത്രാലയത്തിന്റെ ലേബല്‍ ഉണ്ടായിരിക്കും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
