ദോഹ: ഖത്തറിലെ പ്രമുഖ റീട്ടെയിൽ വ്യാപാര ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർ മാർക്കറ്റിൻ്റെ ന്യൂ ഇയർ ക്യാഷ് ഡ്രൈവ് മെഗാ പ്രമോഷന്റെ ആദ്യ ഘട്ട നറുക്കെടുപ്പ് വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ഗ്രാൻഡ് മാൾ ഏഷ്യൻ ടൗൺ പരിസരത്ത് നടന്ന ചടങ്ങിൽ പത്ത് വിജയികൾക്ക് 5000 രൂപ വീതം 50,000 ഖത്തർ റിയാൽ ക്യാഷ് പ്രൈസും ഒരു വിജയിക്ക് jetour x 50 കാറും വിതരണം ചെയ്തു. ഉപഭോക്താകൾക്കായി മ്യൂസിക്കൽ നൈറ്റ് ഇവന്റും സംഘടിപ്പിച്ചിരുന്നു. ഗ്രാൻഡ് മാൾ റീജിയണൽ ഡയറക്ടറും ഐസിസി ഉപദേശക സമിതി അംഗവുമായ അഷ്‌റഫ് ചിറക്കൽ സമ്മാനദാനത്തിന് നേതൃത്വം നൽകി. മെഗാ പ്രൊമോഷന്റെ ഭാഗമായ എല്ലാവർക്കും നന്ദി അറിയിക്കുന്നതോടൊപ്പം എല്ലാ ഉപഭോക്താക്കളും പ്രൊമോഷന്റെ ആനുകൂല്യങ്ങൾ പരമാവധി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യാതിഥി ഇ.കെ അഷറഫ്, ഏരിയ മാനേജർ ബഷീർ പരപ്പിൽ, പി ആർ മാനേജർ എം എൻ സിദ്ധിഖ്, മാർക്കറ്റിംഗ് മാനേജർ ഷംസീർ, മാളൾ മാനേജർ നവാബ് , AMM പ്രവീൺ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
2024 ജനുവരി 4 ന് തുടങ്ങി മാർച്ച് 23 വരെയുള്ള കാലയളവിൽ ഗ്രാൻഡ് മാൾ ഹൈപ്പർ മാർക്കറ്റിൻ്റെ എല്ലാ ഔട്ട്‌ലെറ്റുകളിൽ നിന്നും 50 റിയാലിനോ അതിനു മുകളിലോ പർച്ചേസ് ചെയ്യുമ്പോൾ ലഭിക്കുന്ന റാഫിൾ കൂപ്പൺ വഴി എല്ലാ ഉപഭോക്താകൾക്കും സമ്മാനപദ്ധതിയിൽ പങ്കാളികളാകാം. 30 പേർക്ക് 1,50,000 റിയാലിന്റെ ക്യാഷ് പ്രൈസും 3 പേർക്ക് JETOUR X50 കാറുകളും ഉൾപ്പെടുന്ന മെഗാ പ്രൊമോഷനിൽ 33 ഭാഗ്യശാലികൾക്കാണ് സമ്മാനങ്ങൾ ലഭിക്കുക. മൂന്ന് ഘട്ടങ്ങളിലായുള്ള നറുക്കെടുപ്പിലൂടെയാണ് ഭാഗ്യ ശാലികളെ തിരെഞ്ഞെടുക്കുന്നത്.
അടുത്ത നറുക്കെടുപ്പ് 2025 ഫെബ്രുവരി 23 നും, അവസാന ഘട്ട നറുക്കെടുപ്പ് മാർച്ച് 23 നും നടക്കും. എല്ലാ മൂന്ന് മാസക്കാലയളവിലും ഗ്രാൻഡ് മാൾ നടത്തുന്ന മെഗാ പ്രൊമോഷനുകൾ നടത്താറുണ്ട്. ഗ്രാൻഡ് മാൾ ഏഷ്യൻ ടൗൺ, മെക്കെയ്ൻസ്, ഗ്രാൻഡ് എക്സ്പ്രസ് ഷഹാനിയ, പ്ലാസ മാൾ (ഷോപ്പുകൾ 91 & 170),ഉം ഗാർൺ, അസീസിയ, എസ്ദാൻ മാൾ വുകെയർ എന്നിവയുൾപ്പെടെ എല്ലാ ഗ്രാൻഡ് മാൾ ഔട്ട്‌ലെറ്റുകളിലും പ്രമോഷൻ ലഭ്യമാണ്.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
