ദോഹ: ഖത്തറിൽ റമദാനോടനുബന്ധിച്ച് 2024-2025 അധ്യയന വർഷത്തിലെ രണ്ടാം സെമസ്റ്റർ മിഡ്‌ടേം പരീക്ഷകളുടെ തീയതികൾ മാറ്റി. ഒന്നു മുതൽ പതിനൊന്ന് വരെയുള്ള ക്ലാസുകളിലെ പരീക്ഷകൾ 2025 ഫെബ്രുവരി 18 മുതൽ 27 വരെ നടക്കുമെന്ന് വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം (MoEHE) അറിയിച്ചു. സാമൂഹ്യ മാധ്യമത്തിലൂടെയാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
വിദ്യാർത്ഥികളുടെ താൽപ്പര്യത്തിനും വിശുദ്ധ റമദാൻ മാസത്തിൻ്റെ തുടക്കത്തോടും അനുബന്ധിച്ച്, 2024-2025 അധ്യയന വർഷത്തിലെ രണ്ടാം സെമസ്റ്ററിലേക്കുള്ള മിഡ്-ടേം പരീക്ഷകൾ വിശുദ്ധ മാസത്തിൻ്റെ വരവിനുമുമ്പ് പരീക്ഷകൾ പൂർത്തിയാക്കാനും ഫെബ്രുവരി 18 മുതൽ 27 വരെയുള്ള കാലയളവിൽ ഒന്നു മുതൽ പതിനൊന്ന് വരെയുള്ള ക്ലാസുകളിലെ പരീക്ഷകൾ നടത്താനും തീരുമാനിച്ചതായി മന്ത്രാലയം എക്സ് പോസ്റ്റിൽ വ്യക്തമാക്കി.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
