റിയാദ്: രാജ്യത്ത് ഡ്രോൺ ഡെലിവറി സർവീസുകൾക്ക് അനുമതി. കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാറ്റർനെറ്റ് എന്ന കമ്പനിക്കാണ് ഡ്രോൺ ഡെലിവറിക്ക് അനുമതി ലഭിച്ചത്. കമ്പനിയുടെ എം2 ഡ്രോണുകൾ ഇനിമുതൽ സൗദിയിൽ ഡെലിവറി സേവനങ്ങൾ നടത്തും. അടുത്ത വർഷത്തോടെയാകും ഈ പദ്ധതി ആരംഭിക്കുന്നത്.
സൗദിയിൽ ഡ്രോണുകൾ ഉപയോഗിച്ച് ഡെലിവറി സേവനങ്ങൾ നടത്തുന്നതിനുള്ള ആദ്യ ലൈസൻസാണ് ഇത്. സൗദി അറേബ്യയുടെ സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റിയാണ് ഇതിന് അനുമതി നൽകിയത്. വേഗതയേറിയതും ചെലവ് കുറഞ്ഞതുമാണ് ഡ്രോൺ ഡെലിവറി സേവനങ്ങൾ. ജനങ്ങളുടെ ജീവിത നിലവാരം ഉയർത്താനാണ് ഈ പദ്ധതി കൊണ്ടുവരുന്നതിലൂടെ ലക്ഷ്യം വെക്കുന്നത്.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
