പോർബന്തർ: ഗുജറാത്തിലെ പോർബന്ധറിൽ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ തകർന്ന് മൂന്നുപേർ മരിച്ചു. പതിവ് പരിശീലന പറക്കലിനിടെയായിരുന്നു അപകടം. ഇന്ത്യൻ കോസ്റ്റുകാർഡിന്‍റെ എ എല്‍ എച്ച് ധ്രുവ് എന്ന ഹെലികോപ്റ്റർ ആണ് തകർന്നത്. പൈലറ്റ് അടക്കം നാലുപേരായിരുന്നു ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നു. കോസ്റ്റ് ഗാർഡ് വിമാനത്താവളത്തിന് സമീപമാണ് സംഭവം.
അതേസമയം അപകടത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കരസേനയും നാവികസേനയും വ്യോമസേനയും ചേർന്ന് പ്രവർത്തിപ്പിക്കുന്ന എഎൽഎച്ച് ധ്രുവ് ഹെലികോപ്റ്ററിൽ രണ്ട് വർഷം മുമ്പ് നിരവധി പിഴവുകൾ കണ്ടെത്തിയിരുന്നു. ചില ഘടകങ്ങളിൽ രൂപകല്പന, മെറ്റലർജി പ്രശ്നങ്ങൾ ഉണ്ടായിരുന്നു.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
