ഇന്ത്യൻ യുവാവ് അനധികൃതമായി പാകിസ്താൻ അതിർത്തി കടന്നു, ഇപ്പോൾ പാക് ജയിലിൽ

arrest

ലാഹോർ: ഫേസ്ബുക്കിലൂടെ പാകിസ്ഥാൻ സ്വദേശിയായ യുവതിയുമായി പ്രണയത്തിലായ ഇന്ത്യൻ യുവാവ് അനധികൃതമായി പാക് അതിർത്തി കടന്നതിന് പിന്നാലെ പാകിസ്ഥാൻ ജയിലിലായി. ഉത്തർപ്രദേശ്,അലിഗഢ് സ്വദേശി ബാദൽ ബാബു (30)വാണ് ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പാക് യുവതിയെ വിവാഹം കഴിക്കാനായി പാകിസ്ഥാൻ അതിർത്തി കടന്നത്. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ മണ്ഡി ബഹാവുദ്ദീൻ ജില്ലയിൽ വെച്ചായിരുന്നു അറസ്റ്റ്.

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട സന റാണി എന്ന യുവതിയെ തേടിയാണ് ബാദൽ ബാബു പാക് അതിർത്തി കടന്നത്. എന്നാൽ രണ്ടര വർഷമായി തങ്ങൾ സുഹൃത്തുകൾ മാത്രമാണെന്നും വിവാഹത്തിന് തനിക്ക് താല്‍പര്യമില്ലെന്നും യുവതി പോലീസിനെ അറിയിച്ചു. ആഗ്സറ്റിലാണ് ബാദൽ ബാബു യുവതിയെ കാണാൻ വീട് വിട്ടിറങ്ങിയത്. തുടർന്ന് രേഖകളിലാതെ ഇയാൾ അതിർത്തി കടക്കുകയായിരുന്നു. ഇയാളെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ജനുവരി 10 ന് കേസ് വീണ്ടും പരിഗണിക്കും

കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

  • ആശാ ഭോസ്‌ലെയ്ക്ക് വിട

  • അപകടകാരി; രണ്ട് വയസ് വരെയുള്ള കുട്ടികള്‍ക്ക് കഫ് സിറപ്പ് നിരോധിച്ചേക്കും

  • ഗള്‍ഫിലെ SSLC, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കും

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading