മസ്‌കത്ത: ഒമാനില്‍ ഇനിമുതല്‍ കടയില്‍ നിന്ന് വാങ്ങിയ ഉല്‍പ്പന്നങ്ങള്‍ മാറ്റിവാങ്ങിയ്ക്കുകയോ അല്ലെങ്കില്‍ തിരികെ നല്‍കുകയോ ചെയ്യാം. വാങ്ങിയ വസ്തുക്കള്‍ ഉപഭോക്താക്കള്‍ക്ക് പര്‍ച്ചേസ് തീയതി മുതല്‍ 15 ദിവസം വരെ സമയത്തില്‍ മാറ്റിവാങ്ങാനോ തിരികെ നല്‍കാനോ അവസരമുണ്ടെന്ന് ഒമാന്‍ ഉപഭോക്തൃ സംരക്ഷണ വകുപ്പ് അധികൃതര്‍ അറിയിച്ചു.
ഉല്‍പ്പന്നങ്ങളുടെ എക്സ്ചേഞ്ചുകള്‍, റിട്ടേണുകള്‍, റീഫണ്ടുകള്‍ എന്നിവയുടെ കാര്യത്തിലുള്ള ഉപഭോക്താക്കളുടെ അവകാശങ്ങളെക്കുറിച്ച് സാമൂഹിക മാധ്യമമായ എക്സില്‍ നല്‍കിയ വിശദീകരണത്തിലാണ് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി ഇക്കാര്യം വ്യക്തമാക്കിയത്. ഉല്‍പ്പന്നത്തില്‍ തകരാര്‍ കണ്ടെത്തുകയോ സ്റ്റാന്‍ഡേര്‍ഡ് സ്പെസിഫിക്കേഷനുകള്‍ പാലിച്ചിട്ടില്ലെന്ന് വ്യക്തമാവുകയോ അല്ലെങ്കില്‍ നിശ്ചിത അളവ് ഇല്ലാതിരിക്കുകയോ ചെയ്താല്‍ ഉപഭോക്താക്കള്‍ക്ക് വാങ്ങിയ ഉല്‍പന്നം കൊടുത്ത് പകരം സാധനങ്ങള്‍ വാങ്ങിക്കുന്നതിനോ പൂര്‍ണമായ റീഫണ്ടിനോ അര്‍ഹതയുണ്ട്. എന്നാല്‍, ഈ ഘട്ടത്തില്‍ പര്‍ച്ചേഴ്സ് റെസിപ്റ്റ് ഹാജരാക്കണം എന്നും അധികൃതര്‍ വ്യക്തമാക്കി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
