അക്കൗണ്ടിൽ നിന്ന് 500 രൂപ പിന്‍വലിച്ചു, ബാലൻസ് കണ്ട് ഒമ്പതാം ക്ലാസ്സുകാരൻ ഞെട്ടി; 87.65 കോടി

InShot 20241219 105905336

പാട്ന: ബാങ്ക് അക്കൗണ്ടില്‍ നിന്ന് 500 രൂപ പിന്‍വലിച്ച ഒമ്പതാം ക്ലാസ്സുകാരൻ ബാലൻസ് കണ്ട് ഞെട്ടി. 500 രൂപ പിൻവലിച്ചതിന് ശേഷം അക്കൗണ്ടിൽ ബാലൻസ് നോക്കിയപ്പോൾ 87.65 കോടി രൂപ. ബിഹാറിലെ മുസാഫര്‍പുരിലാണ് സംഭവം. 500 രൂപ പിൻവലിക്കാനായാണ് ഒമ്പതാം ക്ലാസ്സുകാരനായ സൈഫ് അലി സൈബര്‍ കഫേയിലെത്തിയത്. എന്നാൽ പണം പിൻവലിച്ചതിന് ശേഷം ബാലൻസ് നോക്കിയപ്പോഴാണ് കോടികൾ കണ്ണിൽപ്പെട്ടത്. കഫേ മുതലാളിയും ബാലൻസ് കണ്ട് അമ്പരന്നു. വീണ്ടും അക്കൗണ്ട് ബാലൻസ് പരിശോധിച്ചെങ്കിലും ബാലൻസിൽ മാറ്റമൊന്നും ഉണ്ടായില്ല. ഉടൻ തന്നെ കുട്ടി അമ്മയെ വിളിച്ച് കാര്യം അറിയിക്കുകയായിരുന്നു.

അമ്മ ഗ്രാമത്തിലെ മറ്റൊരാളെ സംഭവത്തെ പറ്റി അന്വേഷിക്കാൻ ഏൽപ്പിച്ചു. തുടര്‍ന്ന് ഇയാള്‍ കസ്റ്റമര്‍ സര്‍വ്വീസിലെത്തി ബാങ്ക് സ്റ്റേറ്റ്മൻ്റ് പരിശോധിച്ചപ്പോള്‍ 87.65 കോടി അക്കൗണ്ടില്‍ ഇല്ലെന്നും യഥാര്‍ത്ഥ ബാലന്‍സായ 532 രൂപ മാത്രമാണ് അക്കൗണ്ടിലുള്ളതെന്നും കണ്ടെത്തി. സംഭവം അറിയിക്കാനായി സൈഫ് അലിയുടെ കുടുംബം ബാങ്കില്‍ എത്തിയപ്പോള്‍ ബാലന്‍സ് 532 രൂപ മാത്രമാണെന്നും അവർ വ്യക്തമാക്കി. അഞ്ച് മണിക്കൂര്‍ മാത്രമാണ് ഇത്രയും വലിയ തുക ഒമ്പതാം ക്ലാസുകാരൻ്റെ അക്കൗണ്ടില്‍ ഉണ്ടായിരുന്നത്.

അതേസമയം സംഭവത്തില്‍ ബാങ്ക് അധികൃതര്‍ വ്യക്തമായ മറുപടി നല്‍കിയിട്ടില്ലെന്നും കുടുംബം ആരോപിച്ചു. ഇത്രയും വലിയ തുക എങ്ങനെയാണ് വിദ്യാര്‍ത്ഥിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തിയത് എന്ന കാര്യത്തില്‍ നോര്‍ത്ത് ബിഹാര്‍ ഗ്രാമീണ്‍ ബാങ്ക് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading