കുവൈത്തിൽ 15% കോർപ്പറേറ്റ് നികുതി; പ്രവാസികൾക്കും ബാധകം

കുവൈത്ത് സിറ്റി:  കുവൈത്തിൽ കോർപറേറ്റ് നികുതി ഏർപ്പെടുത്തുന്നു. 2025 ജനുവരി ഒന്നുമുതൽ 15% കോർപ്പറേറ്റ് ടാക്സ് ഏർപ്പെടുത്താനാണ് തീരുമാനം.  15 ലക്ഷം കുവൈത്തി ദിനാറിന് മുകളിൽ വാർഷിക വിറ്റുവരവുള്ള  പ്രവാസികൾ ഉൾപ്പെടെയുള്ളവരുടെ സ്ഥാപനങ്ങളിൽ നിന്ന് ലാഭത്തിന്റെ 15% കോർപറേറ്റ് നികുതി ഈടാക്കാനാണ് ധനമന്ത്രാലയത്തിന്റെ നിർദേശം.

കുവൈത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനികൾക്കും ടാക്സ് ബാധകമാണ്. 2027 മുതൽ കൂടുതൽ മേഖലകളിലേക്ക് നികുതി വ്യാപിപ്പിക്കുമെന്നും സൂചനയുണ്ട്. അതിനു പുറമേ സാങ്കേതിക സേവനങ്ങൾ ഉൾപ്പെടെയുള്ള ചില മേഖലകളിൽനിന്നുള്ള വരുമാനത്തിനും നികുതി ചുമത്താൻ കരട് നിയമം ശുപാർശ ചെയ്യുന്നുണ്ട്.

കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading