ദമാമില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തത്തില്‍ മലയാളി മരിച്ചു

wws

ദമാം: ദമാമില്‍ താമസസ്ഥലത്ത് പാചകവാതക ചോര്‍ച്ചയെ തുടര്‍ന്നുണ്ടായ തീപിടിത്തത്തില്‍ പ്രവാസി മലയാളി മരിച്ചു. കൊല്ലം, കരുനാഗപ്പള്ളി സ്വദേശി, തൊടിയൂര്‍, വെളുത്തമണല്‍ വില്ലേജ് ജങ്ഷനില്‍ ചെറു തോപ്പില്‍ പടീറ്റതില്‍, അസീസ് സുബൈര്‍കുട്ടി (48) ആണ് മരിച്ചത്. ദമാമില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. ഉറങ്ങാന്‍ കിടന്ന അസീസ് പാചകവാതകം ചോര്‍ന്ന് മുറിയില്‍ നിറഞ്ഞിരുന്നത് അറിയാതെ ഉറക്കമുണര്‍ന്ന് ലൈറ്റ് തെളിയിക്കുന്നതിന് സ്വിച്ചിട്ടപ്പോള്‍ വലിയ പൊട്ടിത്തെറിയോടെ തീ പിടിക്കുകയായിരുന്നു.

പൊട്ടിത്തെറിയോടൊപ്പം പരന്ന പുക ശ്വസിച്ച് അബോധാവസ്ഥയിലായ അസീസിനെ ഗുരുതരാവസ്ഥയില്‍ ദമാം സെന്‍ട്രല്‍ ആശുപത്രിയിലെത്തിച്ചു. ഒരാഴ്ചയായി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നെങ്കിലും ആരോഗ്യ നില വഷളായി മരണം സംഭവിക്കുകയായിരുന്നു. നാട്ടില്‍ ഓട്ടോറിക്ഷാ ഡ്രൈവറായിരുന്ന അസീസ് ജീവിത പ്രാരാബ്ധങ്ങള്‍ മൂലം രണ്ടര വര്‍ഷം മുന്‍പാണ് ഹൗസ് ഡ്രൈവര്‍ വീസയില്‍ സൗദിയിലെത്തിയത്. നാല് മാസങ്ങള്‍ക്ക് മുന്‍പാണ് ആദ്യ അവധിക്ക് നാട്ടില്‍ പോയി മടങ്ങിയെത്തിയത്.

ഭാര്യ: ഷീജ, മക്കള്‍: ജാസ്മിന്‍, തസ്‌നി, മരുമകന്‍: അന്‍സര്‍ (സൗദി). നിയമ നടപടികള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം സൗദിയില്‍ സംസ്‌കരിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading