ദോഹ: ഖത്തര്‍ ആതിഥേയത്വം വഹിക്കുന്ന ഫിഫ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പിന്റെ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു. ഇന്ന്, നവംബര്‍ 21 വ്യാഴാഴ്ച ദോഹ സമയം ഉച്ചകഴിഞ്ഞ് 3 മണിമുതല്‍ പബ്ലിക് ടിക്കറ്റുകളുടെ വില്‍പ്പന ആരംഭിക്കുമെന്ന് ഖത്തര്‍ 2024 ലോക്കല്‍ ഓര്‍ഗനൈസിംഗ് കമ്മിറ്റി (LOC) അറിയിച്ചിരുന്നു. ഔദ്യോഗിക ടൂര്‍ണമെന്റ് വെബ്സൈറ്റ് http://fic24.qa വഴി ടിക്കറ്റുകള്‍ എടുക്കാം. എല്ലാ കാര്‍ഡ് ഉടമകള്‍ക്കും ടിക്കറ്റുകള്‍ ലഭ്യമാകും, അധിക ടിക്കറ്റുകളും പുറത്തിറക്കും. വിസ കാര്‍ഡ് ഉടമകള്‍ക്കുള്ള ടിക്കറ്റ് വില്‍പ്പന നേരത്തെ ആരംഭിച്ചിരുന്നു.
ഡിസംബര്‍ 11 മുതല്‍ 18 വരെ നടക്കുന്ന ടൂര്‍ണമെന്റില്‍ യുവേഫ ചാമ്പ്യന്‍സ് ലീഗ് ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ് സിഎഫ്, അല്‍ അഹ്ലി എസ്സി (സിഎഎഫ് ചാമ്പ്യന്‍സ് ലീഗ് 2024 വിജയികള്‍), സി.എഫ്. പച്ചൂക്കയും (CONCACAF ചാമ്പ്യന്‍സ് കപ്പ് 2024 വിജയികളും) CONMEBOL കോപ്പ ലിബര്‍ട്ടഡോര്‍സ് 2024-ന്റെ ഇതുവരെ തീരുമാനിച്ചിട്ടില്ലാത്ത വിജയികളും പങ്കെടുക്കും. ഫിഫ വേള്‍ഡ് കപ്പ് ഖത്തര്‍ 2022 ഫൈനലിന്റെ രണ്ട് വര്‍ഷം തികയുന്ന ലുസൈല്‍ സ്റ്റേഡിയത്തിലാണ് ഫൈനല്‍ മത്സരം നടക്കുക. 974 സ്റ്റേഡിയം രണ്ട് മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കും. വികലാംഗരായ ആരാധകര്‍ക്ക് വിശാലമായ ഇരിപ്പിടങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.
ടിക്കറ്റുകളുടെ വിവരങ്ങള്‍:
FIFA Derby of the Americas Qatar 2024, FIFA Challenger Cup Qatar 2024 (Stadium 974):
- കാറ്റഗറി 1 – 150 QAR
- കാറ്റഗറി 2 – 70 QAR
- കാറ്റഗറി 3 & ആക്‌സസിബിലിറ്റി – 40 QAR
ഫിഫ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് ഖത്തര്‍ 2024 ഫൈനല്‍ (ലുസൈല്‍ സ്റ്റേഡിയം)
- കാറ്റഗറി 1 – 1000 QAR
- കാറ്റഗറി 2 – 600 QAR
- കാറ്റഗറി 3 & ആക്‌സസിബിലിറ്റി – 200 QAR
ഒരാള്‍ക്ക് ആറ് ടിക്കറ്റുകള്‍ വാങ്ങാന്‍ അനുമതിയുണ്ട്. ഔദ്യോഗിക റീസെയില്‍ പ്ലാറ്റ്‌ഫോം പിന്നീടുള്ള ഘട്ടത്തില്‍ ലഭ്യമാകും. വ്യാജമോ അസാധുവായ ടിക്കറ്റുകളോ പോലുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ഔദ്യോഗിക ഉറവിടത്തില്‍ നിന്ന് മാത്രം ടിക്കറ്റുകള്‍ വാങ്ങണമെന്നും അധികൃതര്‍ ആരാധകരോട് നിര്‍ദേശിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
