ദോഹ: ഖത്തറില്‍ വിസ, റിക്രൂട്ട്‌മെന്റ് നടപടിക്രമങ്ങള്‍ ലളിതമാക്കാന്‍ തീരുമാനം. 2024-2030 ദേശീയ തൊഴില്‍ നയത്തിലാണ് പ്രഖ്യാപനം. തൊഴില്‍ മേഖലയ്ക്ക് അനുസൃതമായി വിദ്യാഭ്യാസ യോഗ്യത നിര്‍ണയിക്കും. ഇതിനനുസരിച്ച് തൊഴിലാളികളെ വിന്യസിക്കും. വിസാ നടപടികള്‍ ലളിതമാക്കും. റിക്രൂട്ട്‌മെന്റ്, തൊഴില്‍ നടപടി ക്രമങ്ങള്‍, പ്രത്യേകിച്ച് മുന്‍ഗണനാ മേഖലകളിലെ നടപടിക്രമങ്ങള്‍ ലഘൂകരിക്കും. തൊഴിലധിഷ്ഠിത വിസ സംവിധാനം പരിഷ്‌കരിക്കും. തൊഴില്‍ വൈദഗ്ദ്യം അടിസ്ഥാനമാക്കി മാനദണ്ഡങ്ങള്‍ സ്ഥാപിക്കും. സ്വകാര്യ മേഖലയിലെ ശമ്പളം പുനഃക്രമീകരിക്കും. മേഖലയില്‍ ജോലിചെയ്യുന്ന പൗരന്മാരെ പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ട് സര്‍ക്കാര്‍ പിന്തുണ നല്‍കും.
മൂന്ന് ഘട്ടങ്ങളിലായി നടപ്പിലാക്കുന്ന പുതിയ തൊഴില്‍ നയത്തിന്റെ പ്രധാന പ്രഖ്യാപനങ്ങളാണ് തൊഴില്‍ മന്ത്രാലയം ഔദ്യോഗിക സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്. വൈദഗ്ദ്യം ആവശ്യമുള്ള മേഖലകളില്‍ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പാക്കാനും തീരുമാനമുണ്ട്.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
