ദോഹ: ഖത്തര്‍ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഖത്തര്‍ ഡിജിറ്റല്‍ ഐഡന്റിറ്റി ആപ്പിന്റെ (ക്യുഡിഐ) പ്രത്യേകതകള്‍ മന്ത്രാലയം വ്യക്തമാക്കി. മിലിപോള്‍ ഖത്തര്‍ 2024-ന്റെ 15-ാമത് എഡിഷന്റെ ഭാഗമായി ഇന്നലെയാണ് ആപ്പ് പുറത്തിറക്കിയത്.
ഒരു വ്യക്തിയുടെ വ്യക്തിഗത കാര്‍ഡുകളുടെയും രേഖകളുടെയും ഡിജിറ്റല്‍ പതിപ്പുകള്‍ ആപ്പിലൂടെ ലഭിക്കും. ഫിസിക്കല്‍ ഡോക്യുമെന്റുകള്‍ ഒഴിവാക്കി വിപുലമായ ഇലക്ട്രോണിക് സേവനങ്ങള്‍ ആക്‌സസ് ചെയ്യാനും ഉപയോക്താക്കള്‍ക്ക് സാധിക്കും. പാസ്പോര്‍ട്ട്, ഐഡി കാര്‍ഡ്, വിലാസം, ഡ്രൈവിംഗ് ലൈസന്‍സ്, സ്ഥാപന രജിസ്ട്രേഷന്‍ കാര്‍ഡ്, ആയുധ പെര്‍മിറ്റ് കാര്‍ഡ് എന്നിവയിലേക്കുള്ള ആക്സസും ആപ്പില്‍ ലഭ്യമാകും. ഖത്തര്‍ ഡിജിറ്റല്‍ ഐഡന്റിറ്റി ആപ്ലിക്കേഷന്‍ ഇപ്പോള്‍ ആപ്പ് സ്റ്റോറിലും ഗൂഗിള്‍ പ്ലേയിലും ലഭ്യമാണ്.
ഖത്തര്‍ ഡിജിറ്റല്‍ ഐഡന്റിറ്റി ആപ്പിന്റെ സവിശേഷതകള്‍:
- ബയോമെട്രിക് ഡാറ്റ വഴി സജീവമാക്കലും ലോഗിന്‍ ചെയ്യലും
- ആഭ്യന്തര മന്ത്രാലയത്തിന്റെ ഡിജിറ്റല്‍ സേവന വെബ്‌സൈറ്റിലേക്കുള്ള പ്രവേശനം സുഗമമാക്കുന്നു.
- രാജ്യത്തിന്റെ അതിര്‍ത്തികളില്‍ ഇ-ഗേറ്റ്‌സ് വഴി ആപ്പ് ഉപയോഗിക്കാം.
- ഡിജിറ്റല്‍ വാലറ്റ്
- ഇലക്ട്രോണിക് ഒപ്പ്
- പ്രമാണ പരിശോധന
- ഡിജിറ്റായി ഒപ്പിട്ട സര്‍ട്ടിഫിക്കറ്റുകള്‍ ആക്‌സസ് ചെയ്യാന്‍ സാധിക്കും
- ഐഡന്റിറ്റി വേരിഫിക്കേഷന്‍
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
