ദോഹ: ഖത്തറിലെ അല്‍ വക്ര റോഡില്‍ സ്ഥാപിച്ച ബോര്‍ഡില്‍ ഭാഷാപരമായ തെറ്റുകള്‍ ഉണ്ടെന്ന പ്രചരണം തെറ്റാണെന്ന് ഖത്തര്‍ പൊതുമരാമത്ത് അതോറിറ്റി, അഷ്ഗല്‍ അറിയിച്ചു. പ്രഗത്ഭരായ ടീം മേല്‍പ്പറഞ്ഞ ബോര്‍ഡ് പരിശോധിച്ചു. സ്ഥാപിത മാനദണ്ഡങ്ങള്‍ക്കും സ്‌പെസിഫിക്കേഷനുകള്‍ക്കും അനുസൃതമാണെന്നും ഭാഷാപരമായ പിഴവുകളൊന്നുമില്ലെന്നും അതോറിറ്റി വ്യക്തമാക്കി.
ഇത്തരത്തില്‍ അജ്ഞാത ഉറവിടങ്ങളില്‍ നിന്നുള്ള വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും നിയമ നടപടി നേരിടേണ്ടി വരുമെന്നും അതോറിറ്റി മുന്നറിയിപ്പ് നല്‍കി.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
