ദോഹ: ഖത്തറും സൗദിയും തമ്മില്‍ സുരക്ഷാ ആവശ്യങ്ങള്‍ക്കായി വ്യക്തിഗത വിവരങ്ങള്‍ കൈമാറാന്‍ ധാരണ. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണ കരാറില്‍ കഴിഞ്ഞ ദിവസം ദോഹയില്‍ വെച്ച് ഒപ്പുവെച്ചു. ഇരുരാജ്യങ്ങളുടേയും ആഭ്യന്തര മന്ത്രാലയങ്ങള്‍ തമ്മിലുള്ള ശാസ്ത്രീയ , പരിശീലന, ഗവേഷണ സംരംഭങ്ങളിലെ സഹകരണത്തിനും ധാരണയായി.
ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി അബ്ദുല്ല ബിന്‍ ഖലാഫ് ബിന്‍ ഹത്താബ് അല്‍ കഅബിയും സൗദി അറേബ്യയുടെ ആഭ്യന്തര സഹമന്ത്രി ഹിഷാം ബിന്‍ അബ്ദുല്‍ റഹ്‌മാന്‍ അല്‍ ഫാലിഹും തമ്മില്‍ കരാറിലും ധാരണാപത്രത്തിലും കഴിഞ്ഞ ദിവസം ഒപ്പുവെച്ചു.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
