ദോഹഛ ഖത്തറില്‍ അനധികൃതമായി പ്രവര്‍ത്തിച്ച എട്ട് റിക്രൂട്ട്‌മെന്റ് ഓഫീസുകള്‍ തൊഴില്‍ മന്ത്രാലയം അടച്ചുപൂട്ടി. മന്ത്രാലയത്തന്റെ നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയ സ്ഥാപനങ്ങളാണ് അടപ്പിച്ചത്.
റീജന്‍സി മാന്‍പവര്‍ റിക്രൂട്ട്‌മെന്റ്, മഹദ് മാന്‍പവര്‍ കമ്പനി.WLL, യുണൈറ്റഡ് ടെക്‌നിക്കല്‍ സര്‍വീസ്WLL, അല്‍ ജാബര്‍ മാന്‍പവര്‍ സര്‍വീസ് CO, എല്ലോറ മാന്‍പവര്‍ റിക്രൂട്ട്‌മെന്റ്, ഗള്‍ഫ് ഏഷ്യ റിക്രൂട്ട്‌മെന്‍ഖ്, സവാഹേല്‍ അല്‍ അറേബ്യ മാന്‍പവര്‍, റിലയന്റ് മാന്‍പവര്‍ റിക്രൂട്ട്‌മെന്റ് എന്നീ കമ്പനികളാണ് പൂട്ടിയത്.
രാജ്യത്തെ റിക്രൂട്ട്‌മെന്റ് ഓഫീസുകള്‍ നിരീക്ഷിക്കുന്ന മന്ത്രാലയത്തിന്റെ തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് കമ്പനികള്‍ അടച്ചുപൂട്ടിയതെന്ന് തൊഴില്‍ മന്ത്രാലയം ചൂണ്ടിക്കാട്ടി.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
