പെട്രോൾ അടിച്ചതിന്റെ പണം ചോദിച്ചു; ജീവനക്കാരനെ കാറിൻ്റെ ബോണറ്റിൽ ഇരുത്തി വണ്ടി ഓടിച്ച് പോലീസുകാരൻ

Screenshot 20240714 223848

കണ്ണൂർ: കണ്ണൂരിൽ പെട്രോൾ പമ്പ് ജീവനക്കാരനോട് പൊലീസുകാരന്റെ അതിക്രമം. പെട്രോൾ അടിച്ചതിന്റെ പണം ചോദിച്ച ജീവനക്കാരനെ കാറിൻ്റെ ബോണറ്റിൽ ഇരുത്തി സ്റ്റേഷൻ വരെ ഓടിച്ചു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. ജീവനക്കാരന്‍ പണം ആവശ്യപ്പെടുന്നതും വാഹനത്തിന്‍റെ മുന്നില്‍ നില്‍ക്കുന്ന ജീവനക്കാരനെ ബോണറ്റിൽ ഇരുത്തി വാഹനം ഓടിച്ച് പോകുന്നതും ദൃശ്യങ്ങളില്‍ കാണാം.

തളാപ്പിലെ ഭാരത് പെട്രോൾ പമ്പിലാണ് സംഭവം. കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിലെ സന്തോഷാണ് അതിക്രമം കാട്ടിയത്. പള്ളിക്കുളം സ്വദേശിയായ അനിലിനെയാണ് ബോണറ്റിലിരുത്തി കൊണ്ടുപോയത്. കഴിഞ്ഞ ഒക്ടോബറിൽ സന്തോഷ് മറ്റൊരു പെട്രോൾ പമ്പിലേക്ക് പൊലീസ് ജീപ്പ് ഇടിച്ചു കയറ്റിയിരുന്നു. അന്ന് വാഹനത്തിൻ്റെ നിയന്ത്രണം വിട്ടു എന്നായിരുന്നു വിശദീകരണം.

കൂടുതൽ ഗൾഫ് വാർത്തകൾക്കും  തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal

ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading