തിരുവനന്തപുരത്ത് കാണാതായ ശുചീകരണ തൊഴിലാളിയുടെ മൃതദേഹം കിട്ടി

Screenshot 20240715 072524 2

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആമയിഴഞ്ചാൻ തോട്ടിൽ വീണു കാണാതായ ശുചീകരണ തൊഴിലാളിയുടെ മൃതദേഹം കിട്ടി. മൂന്നുദിവസമായി കാണാതായ ജോയിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. പഴവങ്ങാടി തകരപറമ്പിലെ കനാലിലാണ് മൃതദേഹം പൊങ്ങിയത്. റെയിൽവേയുടെ ഭാഗത്തുനിന്ന് വെള്ളം ഒഴുകിയെത്തുന്ന മേഖലയാണിത്.

ജീർണിച്ച അവസ്ഥയിലാണ് മൃതദേഹം ഉള്ളത്. അതേസമയം ബന്ധുക്കൾ ജോയിയെ തിരിച്ചറിഞ്ഞു. ജോയിയെ കാണാതായതിന് പിന്നാലെ ഫയർ ആൻഡ് റെസ്ക്യൂ ടീമും എൻഡിആർഎഫ്, ജില്ലാ ഭരണകൂടവും നാവികസേനയും പരിശോധന നടത്തിയിരുന്നു.

നാവികസേനയെത്തി ഇന്നത്തെ പരിശോധന നടത്താൻ ഇരിക്കവെയാണ് മൃതദേഹം പൊങ്ങിയത്. ശുചീകരണ തൊഴിലാളികളാണ് വിവരമറിയിച്ചത്. ഉടൻതന്നെ പോലീസും ജോയിയുടെ ബന്ധുക്കളും സ്ഥലത്തെത്തി. മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി.  

കൂടുതൽ ഗൾഫ് വാർത്തകൾക്കും  തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal

ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading