വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഹോട്ടൽ പരിപാടികള്‍ക്ക് മന്ത്രാലയത്തിന്റെ അനുമതി നിർബന്ധം

IMG 20240715 WA0006

ദോഹ: ഖത്തറിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഹോട്ടലുകളിലെ ഹാളുകളില്‍ നടത്തുന്ന പരിപാടികള്‍ക്ക് വിദ്യാഭ്യാസ മന്ത്രാലയത്തില്‍ നിന്ന് അനുമതി വാങ്ങണം. വിദ്യാഭ്യാസ സേവന കേന്ദ്രങ്ങള്‍ വഴി ഹോട്ടല്‍ ഹാളുകള്‍ റിസര്‍വ് ചെയ്യുന്നതിനും ബുക്ക് ചെയ്യുന്നതിനുമുള്ള നടപടിക്രമങ്ങളും സംവിധാനങ്ങളും ഖത്തര്‍ വിദ്യാഭ്യാസ- ഉന്നത വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. ഖത്തര്‍ ടൂറിസം, വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിലെ വിദ്യാഭ്യാസ സേവന കേന്ദ്രങ്ങളുടെ മാനേജ്‌മെന്റും സംയുക്തമായി ഇത് സംബന്ധിച്ച് പ്രത്യേക ശില്‍പശാലയും സംഘടിപ്പിച്ചു.

പരിപാടികള്‍ക്കായി ഹോട്ടലുകള്‍ ബുക്ക് ചെയ്യുന്നതിന് വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ പാലിക്കേണ്ട ആവശ്യകതകള്‍ ഹോട്ടല്‍ പ്രതിനിധികള്‍ പരിപാടിയില്‍ വ്യക്തമാക്കി. പരിപാടികള്‍ നടത്തുന്നതിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയത്തില്‍ നിന്ന് മുന്‍കൂര്‍ അനുമതി വേണമെന്നാണ് പ്രധാന വ്യവസ്ഥ. കോണ്‍ഫറന്‍സ് റിസര്‍വേനഷുകള്‍ക്കുള്ള അപേക്ഷകള്‍ക്കൊപ്പം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാധുവായ ലൈസന്‍സും ഹാജരാക്കണം. ഖത്തര്‍ നാഷണല്‍ വിഷന്‍ 2030ന്റെ ഭാഗമായാണ് നടപടി.

കൂടുതൽ ഗൾഫ് വാർത്തകൾക്കും  തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal

ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading