ദോഹ: ഖത്തറില്‍ പൊതുസ്ഥലങ്ങളില്‍ പുകവലിക്കുന്നവര്‍ക്ക് മൂവായിരം ഖത്തര്‍ റിയാല്‍ വരെ പിഴ ചുമത്തും. ആഭ്യന്തര മന്ത്രലായം സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പുകവലി നിരോധിച്ചിട്ടുള്ള പൊതുസ്ഥലങ്ങളില്‍ പുകവലിക്കുകയോ പുകവലിക്ക് അനുമതി നല്‍കുകയോ ചെയ്യുന്ന വ്യക്തികള്‍ക്ക് ആയിരം ഖത്തര്‍ റിയാല്‍ മുതല്‍ മൂവായിരം ഖത്തര്‍ റിയാല്‍ വരെ പിഴ ചുമത്തും. 2016ലെ നിയമ നമ്പര്‍ 10ലെ ആര്‍ട്ടിക്കിള്‍ 17 പ്രകാരമാണ് പിഴ ചുമത്തുക. പുകവലിക്കുന്നത് തടയാന്‍ ലക്ഷ്യമിട്ടാണ് നടപടി.
അതേസമയം മെട്രോ സ്‌റ്റേഷനുകള്‍, മെട്രോ ട്രെയിനുകള്‍, മറ്റ് പൊതുഗതാഗത സംവിധാനങ്ങള്‍ എന്നിവിടങ്ങളില്‍ പുകവലിക്കുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
