ഖത്തറിലെ നഴ്‌സറികളുടെ നടത്തിപ്പിന് പുതിയ നിയമങ്ങള്‍ പുറത്തിറക്കി

IMG 20240710 WA0015

ദോഹ: ഖത്തറിലെ നഴ്‌സറികളുടെ പ്രവര്‍ത്തനം സംബന്ധിച്ച് വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം പുതിയ നിയമം പുറത്തിറക്കി. നഴ്സറികളുടെ തരങ്ങള്‍, ജീവനക്കാര്‍ക്ക് ആവശ്യമായ യോഗ്യതകളും അനുഭവപരിചയവും, നഴ്സറികളില്‍ ഉണ്ടായിരിക്കേണ്ട വ്യവസ്ഥകളും നിയന്ത്രണങ്ങളും, നഴ്സറികള്‍ സ്ഥാപിക്കുന്നതിനും പുതുക്കുന്നതിനുമുള്ള ലൈസന്‍സിംഗ് ഫീസ് നിര്‍ണയിക്കല്‍ എന്നിവ സംബന്ധിച്ചാണ് പുതിയ മന്ത്രാലയം ഉത്തരവ് പുറത്തിറക്കിയത്. രാജ്യത്തെ നഴ്സറികളുടെ കാര്യക്ഷമത ഉറപ്പുവരുത്തുന്നതിനും വികസിപ്പിക്കുന്നതിനും സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് തീരുമാനം.

ഡേ കെയര്‍ നഴ്സറികള്‍(ജോലി ചെയ്യുന്ന മാതാപിതാക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായുള്ളവ), കെയര്‍ & എഡ്യുക്കേഷന്‍ നഴ്‌സറികള്‍, സ്‌പെഷ്യലൈസ്ഡ് നഴ്‌സറികള്‍ (വൈകല്യങ്ങളും പഠന ബുദ്ധിമുട്ടുകളും ഉള്ള കുട്ടികള്‍ക്കുള്ള ഡേ കെയര്‍) തുടങ്ങിയ മൂന്ന് പ്രധാന തരത്തിലുള്ള നഴ്‌സറികളാണ് രാജ്യത്ത് പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. നഴ്സറികള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനും പുതുക്കുന്നതിനുമുള്ള ഫീസ് 1,000 ഖത്തര്‍ റിയാലായി നിശ്ചയിച്ചിട്ടുണ്ട്.

കുട്ടികള്‍ക്ക് സുരക്ഷിതവും ആരോഗ്യകരവുമായ അന്തരീക്ഷം പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെ നഴ്‌സറി പരിസരത്ത് പാലിക്കേണ്ട വ്യവസ്ഥകളും നിയന്ത്രണങ്ങളും മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്. കുട്ടികളുടെ ക്ഷേമം വര്‍ധിപ്പിക്കുന്നതിനും അവരുടെ വികസനം മെച്ചപ്പെടുത്തുന്നതിനുമായി എല്ലാ സുരക്ഷാ നടപടിക്രമങ്ങളും മാനദണ്ഡങ്ങളും നഴ്‌സറികള്‍ പാലിക്കണം. നഴ്സറികള്‍ക്ക് നിബന്ധനകള്‍ പാലിക്കുന്നതിനും വ്യവസ്ഥകള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കുന്നതിനും ആറ് മാസത്തെ സമയം നല്‍കുമെന്നും മന്ത്രാലയം സൂചിപ്പിച്ചു.

കൂടുതൽ ഗൾഫ് വാർത്തകൾക്കും  തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal

ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading