ദോഹ: ഖത്തര്‍ വാണിജ്യ മന്ത്രാലയത്തിലെ സേവനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ഫീസ് ഇളവ് നാളെ മുതല്‍ പ്രബല്യത്തില്‍ വരും. മന്ത്രാലയത്തിലെ ചില സേവനങ്ങള്‍ക്ക് 90 ശതമാനത്തിലധികം ഫീസ് കുറച്ച് വാണിജ്യ വ്യവസായ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ ഖാസിം അല്‍ താനി മന്ത്രിതല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവ് നാളെ, ജൂലൈ 11 മുതല്‍ പ്രബല്യത്തില്‍ വരുമെന്ന് വാണിജ്യ, വ്യവസായ മന്ത്രാലയം അറിയിച്ചു.
രാജ്യത്തെ വ്യാപാര, വ്യവസാസ, ബിസിനസ് വികസന മേഖലകളിലെ നിക്ഷേപ അന്തരീക്ഷം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് തീരുമാനം. വാണിജ്യ രജിസ്റ്റര്‍ സേവനങ്ങള്‍, വാണിജ്യ ലൈസന്‍സുകള്‍, വാണിജ്യ ഏജന്റുമാരുടെ രജിസ്റ്റര്‍, വാണിജ്യ കമ്പനികളുടെ സേവനങ്ങള്‍, നിക്ഷേപ ബിസിനസ് സേവന കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള മന്ത്രാലയത്തിന്റെ എല്ലാ സേവന മേഖലകള്‍ക്കും (വ്യാപാരം, വ്യവസായം, ബിസിനസ്, വികസനം, ഉപഭോക്താവ്) ഫീസ് ഇളവ് ബാധകമാണ്.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
