ദുബായില്‍ ഇന്ത്യന്‍ പ്രവാസി തൊഴിലാളികൾ മരിച്ച സംഭവത്തിൽ അന്വേഷണം

IMG 20240710 WA0019

ദുബായ: ദുബായിലെ താമസക്കെട്ടിടത്തില്‍ മൂന്ന് ഇന്ത്യന്‍ പ്രവാസി തൊഴിലാളികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. രണ്ട് പേരെ അവരുടെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയും ഒരാള്‍ ആശുപത്രിയിലുമാണ് മരിച്ചത്. പ്രാദേശിക മെയിന്റനന്‍സ് കമ്പനിയിലെ തൊഴിലാളികളായ രാജസ്ഥാന്‍ സ്വദേശികളാണ് മരിച്ചത്. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു.

അതേസമയം മരണകാരണം ഇതുവരേയും സ്ഥിരീകരിച്ചിട്ടില്ല. തൊഴിലാളികളില്‍ ഒരാള്‍ക്ക് ശ്വാസ തടസ്സം ഉണ്ടായതായും റിപ്പോര്‍ട്ടുണ്ട്. ഭക്ഷ്യവിഷ ബാധ, രാസ വസ്തുക്കള്‍ ആകസ്മികമായി ശ്വസിക്കുക ഉള്‍പ്പെടെ നിരവധി സാഹചര്യങ്ങള്‍ അധികൃതര്‍ പരിശോധിക്കുന്നതായി അന്വേഷണ വൃത്തങ്ങള്‍ പറഞ്ഞു.

കൂടുതൽ ഗൾഫ് വാർത്തകൾക്കും  തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal

ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading