തിരുവനന്തപുരം : കേരളത്തിൽ നാളെ സംസ്ഥാന വ്യാപകമായി കെഎസ്‌യു വിദ്യാഭ്യാസ ബന്ദ് നടത്തും. പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പരിഹാര ആവശ്യപ്പെട്ടാണ് സമരം. പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി ഡി ഡി ഇ ഓഫീസിലേക്ക് കെഎസ്‌യു പ്രവർത്തകർ നടത്തിയ മാർച്ചിൽ പോലീസ് പ്രവർത്തകരെ തടഞ്ഞു. ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചതോടെ പോലീസും പ്രവർത്തകരും തമ്മിൽ നേരിയ സംഘർഷവും ഉണ്ടായി. കോഴിക്കോടും കെഎസ്‌യു പ്രവർത്തകരുടെ സമരത്തിന് നേരെ പോലീസിന്റെ ബലപ്രയോഗം നടന്നു.
അതേസമയം മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധം കടുപ്പിക്കാനാണ് കെഎസ്‌യുവിന്റെ തീരുമാനം.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
