ദോഹ: 2024-2025 അധ്യയന വര്‍ഷത്തേക്കുള്ള സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പിനുള്ള ഔദ്യോഗിക രജിസ്ട്രേഷന്‍ നടപടികള്‍ ആരംഭിച്ചതായി ഖത്തര്‍ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. യോഗ്യരായ വിദ്യാര്‍ത്ഥികള്‍ക്ക് നാളെ, ജൂണ്‍ 15, 2024 ശനിയാഴ്ച മുതല്‍ ഓഗസ്റ്റ് 15 വ്യാഴാഴ്ച വരെ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. ബിരുധ-ബിരുദാനന്തര തലങ്ങളിലേക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഈ ലിങ്ക് വഴി അപേക്ഷ സമര്‍പ്പിക്കണം.ലിങ്ക് https://scholarship.edu.gov.qa/home/index-en.html
പഠന നിലവാരം ഉയര്‍ത്തുക, കാര്യക്ഷമത വര്‍ധിപ്പിക്കുക തുടങ്ങിയവ ലക്ഷ്യമിട്ടാണ് സ്‌കോളര്‍ഷിപ്പ് പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നത്. ഓരോ സ്‌കോളര്‍ഷിപ്പ് പ്രോഗ്രാമിന് കീഴിലും ഉള്‍പ്പെടുന്ന സര്‍വകലാശാലകളുടെ പട്ടികയും മന്ത്രാലയം പുറത്തുവിട്ടു.
പഠന ഗുണനിലവാരം, വൈവിധ്യം, മികവ്, പ്രതിബദ്ധത, സൂചക മെച്ചപ്പെടുത്തല്‍ എന്നീ പ്രധാന ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് പുതിയ സ്‌കോളര്‍ഷിപ്പ് നയം നിലകൊള്ളുന്നത്.
കൂടുതൽ ഗൾഫ് വാർത്തകൾക്കും ജോലി ഒഴിവുകൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/HjWudfiquCl2sAKUSKgF78
വാട്സ്ആപ്പ് ചാനൽ ലിങ്ക്
