ദോഹ: ഖത്തറിലെ കടല്‍ യാത്ര സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങള്‍ക്കായി നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. കടല്‍ യാത്രകളിലെ സുരക്ഷ വ്യക്തമാക്കുന്ന ഇന്‍ഫോഗ്രാഫ് മന്ത്രാലയം പ്രസിദ്ധീകരിച്ചു. ‘സമുദ്ര യാത്രകളില്‍ സുരക്ഷാ ആവശ്യകതകള്‍ പാലിക്കുന്നത് അപകടങ്ങില്‍ പ്രതിരോധം വര്‍ദ്ധിപ്പിക്കുമെന്നും സുരക്ഷിതവും ആസ്വാദ്യകരവുമായ യാത്രകള്‍ ഉറപ്പാക്കുകയും ചെയ്യുമെന്നും മന്ത്രാലയം വ്യക്തമാക്കി.
(ചിത്രങ്ങളും ഗ്രാഫിക്‌സുകളും ഉള്‍പ്പെടുത്തിയുള്ള വിവരങ്ങളാണ് ഇന്‍ഫോഗ്രാഫിക് )
ഇന്‍ഫോഗ്രാഫിലെ പ്രധാന നിര്‍ദേശങ്ങള്‍:
1) കടല്‍യാത്രകള്‍ക്ക് മുമ്പ് കാലാവസ്ഥ നിരീക്ഷിച്ചിരിക്കണം
2) ദിശാസൂചിക ഉണ്ടെന്ന് ഉറപ്പുവരുത്തുക
3) മെട്രാഷ് 2 വിലൂടെ യാത്ര രജിസ്റ്റര്‍ ചെയ്യുക
4) ആവശ്യമായ ഇന്ധനം ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ കയ്യില്‍ കരുതുക
5) നിരോധിത മേഖലകളിലും എണ്ണ ഖനന മേഖലകളിലും പ്രവേശിക്കാതിരിക്കുക
6) ലൈഫ് ജാക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ഉപയോഗിക്കുക.
