ദോഹ: ഖത്തറിലെ മെട്രാഷ് 2 ല്‍ കോസ്റ്റ് ഗാര്‍ഡ് സേവനങ്ങള്‍ ഉള്‍പ്പെടുത്തി. കോസ്റ്റ് ഗാര്‍ഡിന്റെ സേവനങ്ങള്‍ ഇനി ലളിതമായ ഘട്ടങ്ങളിലൂടെ ആപ്പിലൂടെ ഉപയോഗപ്പെടുത്താന്‍ സാധിക്കും. ആപ്പിന്റെ ജനറല്‍ സര്‍വീസസ് വിന്‍ഡോയിലൂടെ സേവനങ്ങള്‍ ആക്‌സസ് ചെയ്യാന്‍ കഴിയുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സാമൂഹിക മാധ്യമമായ എക്‌സിലൂടെയാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
സെയിലിംഗ് വിവരങ്ങള്‍, അപേക്ഷ സമര്‍പ്പിക്കല്‍, സെയിലിംഗ് ട്രാന്‍സാക്ഷന്‍സ് എന്നിവയാണ് മെട്രാഷില്‍ ഉള്‍പ്പെടുത്തിയ പുതിയ സേവനങ്ങള്‍.
