മസ്‌കത്ത്: ഒമാനില്‍ ചില സൗന്ദര്യവര്‍ദ്ധക, വ്യക്തിഗത പരിചരണ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി നിരോധിച്ചു. മീഥെയ്ല്‍ -എന്‍-മീഥെയ്ല്‍ അന്‍ത്രാനൈലേറ്റ് (MethyI-N-Methylanthranilate) എന്ന പദാര്‍ത്ഥം അടങ്ങിയതോ സ്‌പെസിഫിക്കേഷനുമായി പൊരുത്തപ്പെടാത്ത അളവില്‍ ഉല്‍പ്പന്നങ്ങളില്‍ നിശ്ചിത പദാര്‍ത്ഥത്തിന്റെ അളവ് കൂടിയതോ ആയ സൗന്ദര്യവര്‍ദ്ധക വസ്തുക്കളും വ്യക്തിഗത പരിചരണ ഉല്‍പ്പന്നങ്ങളും ഇറക്കുമതി ചെയ്യുന്നതിനാണ് ഒമാന്‍ സുല്‍ത്താനേറ്റ് നിരോധനം ഏര്‍പ്പെടുത്തിയത്.
”പ്രാദേശിക വിപണിയില്‍ സുരക്ഷിതവും മികച്ചതുമായ ഉല്‍പ്പന്നങ്ങള്‍ ഉറപ്പാക്കുന്നതിനുള്ള വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് നടപടിയെന്ന് ഒമാന്‍ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം (MoCIIP) വ്യക്തമാക്കി. ഗള്‍ഫ് ടെക്‌നിക്കല്‍ റെഗുലേഷന്‍ കോസ്‌മെറ്റിക്‌സിന്റെ സുരക്ഷാ ആവശ്യകതകളുടെ അടസ്ഥാനത്തിലാണ് നടപടി.
നിരോധനം പ്രസിദ്ധീകരിക്കുന്ന തീയതി മുതല്‍, മീഥെയ്ല്‍ അടങ്ങിയിരിക്കുന്ന അല്ലെങ്കില്‍ മന്ത്രാലയം വ്യക്തമാക്കിയിട്ടുള്ള മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടാത്ത പദാര്‍ത്ഥങ്ങള്‍ അടങ്ങിയ സൗന്ദര്യവര്‍ദ്ധക വസ്തുക്കളും വ്യക്തിഗത പരിചരണ ഉല്‍പ്പന്നങ്ങളും ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചിരിക്കുന്നുവെന്നും മന്ത്രാലയം അറിയിച്ചു.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും വാട്‌സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യൂ
