ഡല്‍ഹിയിലെ ആശുപത്രിയില്‍ വന്‍ തീപിടുത്തം; ഏഴ് നവജാത ശിശുക്കള്‍ മരിച്ചു; അന്വേഷണം ആരംഭിച്ചു

screenshot 20240509 164940 1

ഡല്‍ഹി: ഡല്‍ഹിയില്‍ കുട്ടികളുടെ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ ഏഴ് നവജാത ശിശുക്കള്‍ മരിച്ചു. വിവേക് വിഹാറില്‍ ഈസ്റ്റ് ദില്ലിയിലെ ആശുപത്രിയിലാണ് സംഭവം. അപകടത്തില്‍ പത്തോളം കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്.

ഇന്നലെ രാത്രിയിലാണ് തീപിടുത്തമുണ്ടായത്. പുലര്‍ച്ചയോടെ തീയണച്ചത്. തീപ്പിടുത്തമുണ്ടായത്. രണ്ട് കെട്ടിടങ്ങള്‍ക്കാണ് തീപിടിച്ചത്. ആശുപത്രിക്ക് പുറമേ റസിഡന്‍ഷ്യല്‍ ബില്‍ഡിങ്ങിലെ രണ്ട് നിലകളിലേക്കും തീപടര്‍ന്നു. ആശുപത്രിക്ക് സമീപത്തെ ഓക്‌സിജന്‍ റീഫില്ലിംഗ് കേന്ദ്രത്തില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. തീപിടുത്തത്തിന്റെ കാരണം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

You May Also Like

  • ആശാ ഭോസ്‌ലെയ്ക്ക് വിട

  • അപകടകാരി; രണ്ട് വയസ് വരെയുള്ള കുട്ടികള്‍ക്ക് കഫ് സിറപ്പ് നിരോധിച്ചേക്കും

  • ഗള്‍ഫിലെ SSLC, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കും

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading