കുവൈത്തിലെ വാഹനാപകടത്തില്‍ രണ്ട് പ്രവാസി പെണ്‍കുട്ടികള്‍ മരിച്ചു

screenshot 20240427 1435437e2

കുവൈത്ത് സിറ്റി: കുവൈത്തില്‍ വാഹനാപകടം. വെള്ളിയാഴ്ച വൈകിട്ടുണ്ടായ വാഹനാപകടത്തില്‍ പ്രവാസികളായ രണ്ട് പെണ്‍കുട്ടികള്‍ മരിച്ചു. മൂന്ന് വയസ്സുള്ള സഹോദരിക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഏഷ്യന്‍ വംശജരാണ് അപകടത്തില്‍പ്പെട്ടത്. സഹോദരിയെ അല്‍ സബാ ആശുപത്രിയിലെ തീവ്ര പരിചരണവിഭാഗത്തിലേക്ക് മാറ്റി.

അല്‍ ജഹ്‌റയില്‍ ഓര്‍ത്തോപീഡിക് ആശുപത്രി റൗണ്ട് എബൗട്ടിന് സമീപമാണ് അപകടമുണ്ടായതെന്നാണ് വിവരം. അപകടത്തില്‍ വാഹനം പൂര്‍ണമായും തകര്‍ന്നു. അപകടത്തില്‍ മരണപ്പെട്ട കുട്ടികളുടെ പിതാവിനും നിസാര പരിക്കേറ്റിരുന്നു.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading