ദോഹ: ഖത്തറില്‍ ഈ ആഴ്ച ശക്തമായ കാറ്റിനും പൊടിപടലങ്ങള്‍ ഉയരാനും സാധ്യത. നാളെ മുതല്‍ വടക്കുപടിഞ്ഞാറന്‍ കാറ്റ് രാജ്യത്ത് തുടരുമെന്നും ഖത്തര്‍ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. പൊടിക്കാറ്റിനും സാധ്യതയുണ്ട്. ചില സമയങ്ങളില്‍ ദൃശ്യപരത കുറയാനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
അതേസമയം ഇന്ന് പകല്‍സമയത്ത് ചൂട് കൂടും. ചിലപ്പോള്‍ പൊടിക്കാറ്റ് വീശുമെന്നും അതോറിറ്റി അറിയിച്ചു. എന്നാല്‍ രാത്രിയില്‍ താപനില കുറയും. മെയ് 30 വ്യാഴാഴ്ച വരെ ഈ രീതിയില്‍ കാലാവസ്ഥ തുടരാനാണ് സാധ്യത.
