ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസി ലോക്സഭാ മണ്ഡലത്തില്‍ ഇന്ന് നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഇത് മൂന്നാം തവണയാണ് പ്രധാനമന്ത്രി വാരാണസിയില്‍ മത്സരിക്കുന്നത്. 11.40 മുതല്‍ പത്രിക സമര്‍പ്പണ നടപടികള്‍ ആരംഭിച്ചു. കാലഭൈരവ ക്ഷേത്രത്തില്‍ ദര്‍ശനവും പൂജയും നടത്തിയ ശേഷമാണ് മോദി പത്രിക സമര്‍പ്പിക്കാനെത്തിയത്.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠക്ക് നേതൃത്വം നല്‍കിയ പൂജാരിയും പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
വാരാണസിയിലെ സാധാരണക്കാരായ വോട്ടര്‍മാരെയാണ് പത്രികയില്‍ ഒപ്പുവെയ്ക്കാന്‍ പ്രധാനമന്ത്രി തെരഞ്ഞെടുത്തത്. ബ്രാഹ്‌മണ, ഒബിസി, ദളിത് വിഭാഗങ്ങളില്‍ നിന്നുള്ള വ്യക്തികളെയാണ് പത്രികയില്‍ ഒപ്പുവെക്കാന്‍ തെരഞ്ഞെടുത്തത്. പത്രികാ സമര്‍പ്പണത്തിന് മുന്നോടിയായി ഇന്നലെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോയും നടത്തിയിരുന്നു.
