കണ്ണൂര്‍: സംസ്ഥാനത്ത് തുടരുന്ന പ്രതികൂല കാലാവസ്ഥ വിമാന സര്‍വീസുകളേയും ബാധിച്ചു. മോശം കാലാവസ്ഥയെ തുടര്‍ന്ന കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു. നെടുമ്പാശ്ശേരിയിലേക്കും കണ്ണൂരിലേക്കുമാണ് വഴിതിരിച്ചുവിടുന്നത്. നാല് വിമാനങ്ങളോളം വഴിതിരിച്ചുവിട്ടതായാണ് റിപ്പോര്‍ട്ട്. ഇതിനാല്‍ നിരവധി വിമാനങ്ങള്‍ വൈകാനും സാധ്യതയുണ്ട്. കരിപ്പൂരില്‍ നിന്ന് പുറപ്പെടുന്ന ദോഹ, ബഹ്‌റൈന്‍ വിമാനങ്ങളാണ് വൈകുക.
രാവില പതിനൊന്ന് മണിവരെയുള്ള വിമാനങ്ങള്‍ക്ക് തടസ്സം നേരിടുമെന്നാണ് റിപ്പോര്‍ട്ട്. പ്രദേശത്ത് മഴ തുടരുന്ന പശ്ചാത്തലത്തിലാണിത്. കാലാവസ്ഥ അനുകൂലമായാല്‍ സര്‍വീസുകള്‍ പുഃനസ്ഥാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
