ആകാശ എയറിന്റെ സൗദി സര്‍വീസ് ജൂലൈ മുതല്‍

img 20240330 wa0039

റിയാദ്: ഇന്ത്യയുടെ സ്വകാര്യ ബജറ്റ് വിമാന സര്‍വീസായ ആകാശ എയര്‍ സൗദിയിലേക്ക് സര്‍വീസ് ആരംഭിക്കുന്നു. മുംബൈയില്‍ നിന്നാണ് സര്‍വീസ് ആരംഭിക്കുന്നത്. ജൂലൈ 15 മുതല്‍ മുംബൈയില്‍ നിന്ന് ജിദ്ദയിലേക്ക് ആകാശ എയര്‍ സര്‍വീസ് നടത്തും. ജിദ്ദ- മുംബൈ റൂട്ടില്‍ ആഴ്ചയില്‍ നേരിട്ടുള്ള 12 സര്‍വീസുകള്‍ ആകാശ എയര്‍ നടത്തും.

അഹമ്മദാബാദില്‍ നിന്ന് ആഴ്ചയില്‍ രണ്ട് വിമാനങ്ങളും സര്‍വീസ് നടത്തുമെന്ന് വിമാനകമ്പനി അറിയിച്ചു. കേരളത്തിലേക്കും അധികം വൈകാതെ ആകാശ എയറിന്റെ സര്‍വീസ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ മാര്‍ച്ച് 28നാണ് ആകാശ എയറിന്റെ ആദ്യ രാജ്യാന്തര സര്‍വീസ് ആരംഭിച്ചത്. ദോഹയിലേക്കാണ് ആദ്യ അന്താരാഷ്ട്ര സര്‍വീസ് നടത്തിയത്.

You May Also Like

  • ആശാ ഭോസ്‌ലെയ്ക്ക് വിട

  • അപകടകാരി; രണ്ട് വയസ് വരെയുള്ള കുട്ടികള്‍ക്ക് കഫ് സിറപ്പ് നിരോധിച്ചേക്കും

  • ഗള്‍ഫിലെ SSLC, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കും

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading