മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍ പൊട്ടിത്തെറിച്ച് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

1q 18

ഈജിപ്ത്: മെനൂഫിയ ഗവര്‍ണറേറ്റില്‍, മൊബൈല്‍ ഫോണ്‍ ചാര്‍ജറിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടിനെത്തുടര്‍ന്നുണ്ടായ തീപിടിത്തത്തില്‍ രണ്ട് കുട്ടികള്‍ ഗുരുതരമായി പൊള്ളലേറ്റ് മരിച്ചു. താല ജില്ലയിലുള്ള തൂഖ് ദല്‍ഖ എന്ന ഗ്രാമത്തില്‍ കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. വീട്ടിലുണ്ടായ തീപിടിത്തത്തില്‍ അഞ്ച് വയസ്സുകാരിയായ റൗദ, നാല് വയസ്സുകാരനായ സഹോദരന്‍ അഹമ്മദ് എന്നിവരാണ് മരണപ്പെട്ടത്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗുരുതരമായി പൊള്ളലേല്‍ക്കുകയായിരുന്നു.

അപകടത്തെക്കുറിച്ച് വിവരം ലഭിച്ച ഉടന്‍ തന്നെ സിവില്‍ പ്രൊട്ടക്ഷന്‍ സേന സ്ഥലത്തെത്തുകയും, ഫയര്‍ എന്‍ജിനുകള്‍ ഉപയോഗിച്ച് തീ സമീപത്തെ വീടുകളിലേക്ക് പടരാതെ നിയന്ത്രണവിധേയമാക്കുകയും ചെയ്തതയായി ഈജിപ്ഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

വൈദ്യുതിയുമായി ബന്ധിപ്പിച്ചിരുന്ന മൊബൈല്‍ ഫോണ്‍ ചാര്‍ജറിലുണ്ടായ തകരാറാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. കുട്ടിയുടെ സമീപത്തായി ചാര്‍ജര്‍ കണ്ടെത്തി. ചാര്‍ജറില്‍ നിന്നുണ്ടായ തീ മുറിയിലുണ്ടായിരുന്ന വസ്തുക്കളിലേക്ക് പടര്‍ന്നാണ് കുട്ടികള്‍ക്ക് പൊള്ളലേറ്റത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
In a tragic incident in the Menoufia Governorate of Egypt, two brothers died from severe burns after a fire broke out in their family home due to an electrical short circuit in a mobile phone charger that caused the fire. The village of Toukh Dalqa, which belongs to the Tala district in Menoufia Governorate, witnessed the chapters of the tragedy, after a fire broke out inside the family’s house last Thursday, resulting in severe burns to the 5-year-old girl Rawda and her 4-year-old brother Ahmed in various parts of their bodies.

You May Also Like

  • ടെലഗ്രാമിന് വിലക്ക്

  • വീണ്ടും കോവിഡ്? അതിവേഗം വ്യാപിക്കുന്ന കോവിഡ് വകഭേദം പടരുന്നു

  • ട്രംപിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; ഒരാൾ അറസ്റ്റിൽ