ദോഹ: ഖത്തർ പോസ്റ്റുമായി സഹകരിച്ച് മരുന്നുകൾ വീടുകളിൽ എത്തിച്ചുനൽകുന്നത് തുടരുമെന്ന് ഹമദ് മെഡിക്കൽ കോർപ്പറേഷൻ. എല്ലാ രോഗികൾക്കും ഈ സേവനം ലഭ്യമാണെന്നും അധികൃതർ അറിയിച്ചു.
രോഗികൾക്ക് ഹമദ് മെഡിക്കൽ കോർപ്പറേഷനിൽ നിന്ന് മരുന്നുകൾ ഓർഡർ ചെയ്യാനും, ഖത്തർ പോസ്റ്റ് വഴി അവ സുരക്ഷിതമായി വീട്ടുവാതിൽക്കൽ എത്തിക്കാനും കഴിയുമെന്നും അധികൃതർ വ്യക്തമാക്കി. ഇതിനായി 16000 എന്ന നമ്പറിൽ വിളിച്ച്, ഹമദ് മെഡിക്കൽ കോർപ്പറേഷൻ സേവനങ്ങൾക്കായി ‘3’ എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് നടപടിക്രമങ്ങൾ പൂർത്തിയാക്കുക. – അല്ലെങ്കിൽ, ‘ലബയ്യ’ (Labayh) ആപ്പ് ഉപയോഗിച്ച് മരുന്നുകൾ ബുക്ക് ചെയ്യാവുന്നതാണ്.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
