വിസാ നിയമങ്ങളിൽ മാറ്റം; ടൂറിസ്റ്റ് വിസ ഇനി വിസിറ്റർ വിസ

InShot 20261112 155913921

ഡൽഹി: ഇന്ത്യയുടെ വിസാ നിയമങ്ങളിൽ വൻ മാറ്റത്തിന് ഒരുങ്ങി കേന്ദ്ര സർക്കാർ. വിസാ വിഭാഗങ്ങളുടെ എണ്ണം 13ല്‍ നിന്ന് ഒമ്പതായി കുറച്ചു. അപേക്ഷാ ഫോമുകളുടെ ദൈര്‍ഘ്യം 70 ശതമാനം വരെ കുറച്ചതായും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

പുതിയ പരിഷ്‌കാരത്തിന്റെ ഭാഗമായി ടൂറിസ്റ്റ് വിസയുടെ പേര് ‘വിസിറ്റര്‍ വിസ’ എന്നാക്കി മാറ്റി. പരമ്പരാഗത വിനോദസഞ്ചാരത്തിന് പുറമെ മറ്റ് സന്ദര്‍ശന ആവശ്യങ്ങള്‍ക്കും ഈ വിസ ഉപയോഗിക്കാമെന്ന അര്‍ത്ഥത്തിലാണ് പേരുമാറ്റം.

ഇന്ത്യന്‍ കമ്പനികള്‍ക്കായി ജോലി ചെയ്യുന്ന വിദേശ വിദഗ്ധർ, എഞ്ചിനീയര്‍മാര്‍, സാങ്കേതിക ജീവനക്കാര്‍ എന്നിവര്‍ക്കായി പ്രൊഡക്ഷന്‍ ഇന്‍വസ്റ്റ്‌മെന്റ് ബിസിനസ് വിസ എന്ന പ്രത്യേക വിഭാഗവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. യന്ത്രങ്ങളുടെ സ്ഥാപനം, പ്രവര്‍ത്തനസജ്ജമാക്കല്‍, ഗുണനിലവാര പരിശോധന, അറ്റകുറ്റപ്പണികള്‍, ഉല്‍പ്പാദന മേഖല, ഐടി, പരിശീലനം, വിതരണ ശൃംഖല, സാങ്കേതിക സഹായം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് ഈ വിസ പ്രയോജനപ്പെടുക.

കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like