എണ്ണ-വാതക കേന്ദ്രങ്ങളിൽ നിന്ന് 500മീ അകലം പാലിക്കണം

InShot 20261112 211024638

ദോഹ: ഖത്തറിൽ എണ്ണ-വാതക കേന്ദ്രങ്ങളിൽ നിന്നും അവയുടെ പൈപ്പ്‌ലൈനുകളിൽ നിന്നും സുരക്ഷിതമായ അകലം പാലിക്കാൻ പൊതുജനങ്ങളോട് നിർദ്ദേശിച്ച് ആഭ്യന്തര മന്ത്രാലയം. ജനറൽ ഡയറക്ടറേറ്റ് ഓഫ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി മുഖേന, മരുഭൂമിയിലേക്കും കടൽത്തീരങ്ങളിലേക്കും പോകുന്ന സന്ദർശകരോടും ക്യാമ്പ് ചെയ്യുന്നവരോടുമാണ് നിർദേശം നൽകിയത്. 

എണ്ണ-വാതക പൈപ്പ്‌ലൈനുകളിൽ നിന്നും അവയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിന്നും കുറഞ്ഞത് 500 മീറ്റർ അകലം പാലിക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ സുപ്രധാനമായ കേന്ദ്രങ്ങളെയും സംരക്ഷിക്കുന്നതിന് സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാനും മുന്നറിയിപ്പ് ബോർഡുകൾ ശ്രദ്ധിക്കാനും മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like