ഖത്തറിൽ ഈടില്ലാതെ ഇനി ലോൺ എടുക്കാം…

InShot 20261112 213439298

ദോഹ: ഖത്തറിൽ വായ്പാ നടപടികൾ ലഘൂകരിക്കാനൊരുങ്ങി സെൻട്രൽ ബാങ്ക്. മൂന്നാം സാമ്പത്തിക മേഖല തന്ത്രത്തിന് (Third Financial Sector Strategy) അനുസൃതമായും, ഖത്തറിലെ സാമ്പത്തിക ഉൾപ്പെടുത്തൽ (financial inclusion) പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായുമാണ് തീരുമാനം. ഇതുസംബന്ധിച്ച് ഖത്തർ സെൻട്രൽ ബാങ്ക് (QCB) പുതിയ നിയമാവലി പുറത്തിറക്കി.

ഖത്തറിലെ മൈക്രോ, ചെറുകിട, ഇടത്തരം ബിസിനസുകൾക്കാണ്(MSMEs) ആനുകൂല്യം ലഭിക്കുക. ഇവരുടെ ‘പോയിന്റ്-ഓഫ്-സെയിൽ’ (POS) വഴിയോ മറ്റ് സ്ഥിരീകരിക്കപ്പെട്ട ഓൺലൈൻ പേയ്‌മെന്റ് മാർഗ്ഗങ്ങൾ വഴിയോ ലഭിക്കുന്ന വരുമാനത്തിന്റെ അടിസ്ഥാനത്തിൽ ധനസഹായം നൽകുന്നതാണ് പുതിയ നിയമാവലി. വായ്പ ലഭിക്കുന്നതിന് ആവശ്യമായ ഈടുകൾ (collateral) കുറച്ചുകൊണ്ടും, വായ്പാ അംഗീകാര നടപടികൾ വേഗത്തിലാക്കിക്കൊണ്ടും, ബിസിനസ്സ് സംരംഭങ്ങളുടെ വരുമാനത്തെ വായ്പാ തിരിച്ചടവിനുള്ള ഉറവിടമായി പരിഗണിച്ചുകൊണ്ടും, MSME-കൾക്ക് ധനസഹായം ലഭ്യമാക്കുകയാണ് നിയമാവലി ലക്ഷ്യമിടുന്നത്.

വായ്പ നൽകുന്ന ബാങ്ക് നൽകിയ POS ഉപകരണങ്ങൾ വഴിയോ, അല്ലെങ്കിൽ മറ്റ് ബാങ്കുകളുടെ സംവിധാനങ്ങൾ വഴിയോ ലഭിക്കുന്ന വരുമാനത്തെ ഇതിനായി ഉപയോഗിക്കാവുന്നതാണ്. കൂടാതെ, ഖത്തറിനുള്ളിൽ ലഭിക്കുന്നതും കൃത്യമായി സ്ഥിരീകരിക്കാൻ കഴിയുന്നതുമായ മറ്റ് ഓൺലൈൻ പേയ്‌മെന്റ് വരുമാന സ്രോതസ്സുകളും ഇതിനായി ഉപയോഗിക്കാവുന്നതാണ്.

അതേസമയം വാർഷിക വരുമാനത്തിന്റെ ശരാശരി തുകയുടെ 30% വരെ പരമാവധി വായ്പാ പരിധിയായി നിശ്ചയിച്ചിട്ടുണ്ട്. കൂടാതെ, പരമാവധി ആറ് മാസം വരെ നീളുന്ന ‘ഗ്രേസ് പീരിയഡ്’ (തിരിച്ചടവ് തുടങ്ങുന്നതിന് മുൻപുള്ള സാവകാശ കാലയളവ്) ഉൾപ്പെടെ, രണ്ട് വർഷം വരെയാണ് വായ്പ തിരിച്ചടയ്ക്കാനുള്ള കാലാവധിയാണ് അനുവദിച്ചിട്ടുള്ളത്.

കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like