‘ഷെയർ മാർക്കറ്റിൽ ലാഭം വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പ്, മലയാളി പ്രവാസിക്ക്‌ നഷ്ടമായത് 2.11 കോടി രൂപ

InShot 20261112 181129221

കൊച്ചി: ‘ഹാൻഡ്‌ടെക് മാർക്കറ്റ്‌സ്’ (Handtec Markets) എന്ന വ്യാജ പ്ലാറ്റ്‌ഫോം വഴിയുള്ള ഫോറെക്സ് ട്രേഡിംഗ് തട്ടിപ്പിൽ, അമേരിക്കയിലുള്ള പ്രവാസി മലയാളിക്ക്‌ 2.11 കോടി രൂപ നഷ്ടമായി. അമേരിക്കയിൽ താമസിക്കുന്ന, കുന്നത്തുനാട് സ്വദേശിയായ 41 വയസ്സുകാരനാണ് ഓൺലൈൻ ഫോറെക്സ് ട്രേഡിംഗ് തട്ടിപ്പിലൂടെ 2.11 കോടി രൂപ നഷ്ടപ്പെട്ടത്.

സുഹൃത്ത് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം റൂറൽ സൈബർ ക്രൈം പോലീസ് കേസെടുത്തു. ടെലിഗ്രാം ലിങ്കുകൾ വഴി പ്രചരിപ്പിച്ച വ്യാജ ട്രേഡിംഗ് പ്ലാറ്റ്‌ഫോമിൽ പണം നിക്ഷേപിക്കാൻ ഇദ്ദേഹത്തെ പ്രേരിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like